ഖ​രീ​ഫ് സീ​സ​ണി​ൽ സലാലയിലേക്ക് വരുന്നവർ സു​ര​ക്ഷ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് സി​വി​ൽ ഡി​ഫ​ൻ​സ്

സലാല ​: ഖ​രീ​ഫ് സീ​സ​ണി​ൽ ദോ​ഫാ​ർ സ​ന്ദ​ർ​ശി​ക്കു​ന്ന​വ​ർ സു​ര​ക്ഷ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് സി​വി​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ് ആം​ബു​ല​ൻ​സ് അ​തോ​റി​റ്റി (സി.​ഡി.​എ.​എ) അ​റി​യി​ച്ചു. ഈ ​കാ​ല​ങ്ങ​ളി​ൽ എ​ത്തു​ന്ന സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും ന​ൽ​കാ​നു​ള്ള സേ​വ​ന​ങ്ങ​ളെ കു​റി​ച്ചും അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.റോ​ഡു​ക​ളി​ലെ അ​പ​ക​ടം നേ​രി​ടാ​ൻ പു​തി​യ ക​ൺ​​ട്രോ​ൾ പോ​യ​ന്‍റു​ക​ളും സി.​ഡി.​എ ഒ​രു​ക്കി.വാ​ഹ​ന​ങ്ങ​ൾ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി പ​രി​പാ​ലി​ക്കു​ക, ഫ​സ്റ്റ് എ​യ്ഡ് ബാ​ഗ് ക​രു​തു​ക, പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഗ്നി​ശ​മ​ന ഉ​പ​ക​ര​ണം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന്​ അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു. സ​ന്ദ​ർ​ശ​ക​ർ ത​ങ്ങ​ളു​ടെ റൂ​ട്ടി​ലെ വി​ശ്ര​മ മു​റി​ക​ളെ​യും സ​ർ​വി​സ്​ സ്​​റ്റേ​ഷ​നു​ക​ളെ​യും കു​റി​ച്ച്​ മു​ൻ​കൂ​ട്ടി മ​ന​സ്സി​ലാ​ക്കു​ന്ന​ത്​ ഉ​ചി​ത​മാ​യി​രി​ക്കും. യാ​ത്ര​ക്കാ​യി അ​നു​യോ​ജ്യ​മാ​യ സ​മ​യം തി​​ര​ഞ്ഞെ​ടു​ക്ക​ണം.ക്ഷീ​ണം അ​നു​ഭ​വ​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ വി​ശ്ര​മി​ച്ചേ​ യാ​ത്ര തു​ട​രാ​വൂ. മു​ൻ​ക​രു​ത​ലു​ക​ളും മ​റ്റും ഒ​രു​ക്കാ​ത്ത കു​ള​ങ്ങ​ളി​ലും ബീ​ച്ചു​ക​ളി​ലും നീ​ന്ത​രു​ത്. ഖ​രീ​ഫ് സീ​സ​ണി​ൽ തി​ര​മാ​ല​ക​ൾ അ​നി​യ​ന്ത്രി​ത​മാ​യി ഉ​യ​ർ​ന്നേ​ക്കാം.കു​ട്ടി​ക​ളെ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​മ്പോ​ഴും മ​റ്റും വാ​ഹ​ന​ങ്ങ​ളി​ൽ കു​ട്ടി​ക​ളെ ത​നി​ച്ചാ​ക്ക​രു​തെ​ന്നും അ​ധി​കൃ​ത​ർ ര​ക്ഷി​താ​ക്ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.