മസ്കറ്റ്: ക്ളീൻ കോൺഗ്രസ് ക്യാമ്പയിൻ മസ്കറ്റിലും കത്തിപടരുന്നു,കേരളത്തിലെ യൂവ എം.എൽ.എ മാർ തുടങ്ങിവെച്ച ക്ളീൻ കോൺഗ്രസ് ക്യാമ്പയിൻ ആണ് യുവ കോൺഗ്രസ്സുകാർക്കിടയിൽ തരംഗമായിരിക്കുന്നത്,ഈ വിഷയത്തിൽ നേതാക്കന്മാരും അണികളും സമ്മിശ്രമായാണ് പ്രതികരിച്ചിരിക്കുന്നത്,ഇതിന് തൊട്ടുപിന്നാലെ ആണ് പ്രവാസി കോൺഗ്രസ്സ് സംഘടന നേതാക്കൻ മാരും നിലപാട് വ്യക്തമാക്കുന്നത്.മസ്കറ്റിൽ ഇതിന് ഫേസ്ബുക്കിലൂടെ തുടക്കം കുറിച്ചിരിക്കുകയാണ് മസ്കറ്റ് ഓ.സി.സി വൈസ് പ്രസിഡണ്ട് അനീഷ് കടവിൽ,യു.ഡി.എഫ് കൺവീനർ രാജിവെച്ചു പോകാൻ അവശ്യ പെടുന്ന രൂക്ഷമായ വിമർശങ്ങൾ ആണ് പ്രവാസി നേതാവ് ഫേസ്ബൂക്കിലൂടെ ആവശ്യപ്പെടുന്നത്. മസ്കറ്റ് ഓ.സി.സി വൈസ് പ്രസിഡണ്ട്ആണ് വിമർശനം ഉന്നയിച്ച അനീഷ് കടവിൽ.
ഫേസ്ബുക്കിന്റെ പൂർണ രൂപം
സർ,
ഒരു പെരുമ്പാവൂർ കാരൻ എന്നനിലയിൽ, ഒരു കോൺഗ്രസ് കാരൻ എന്ന നിലയിൽ ഞങ്ങൾക്ക് ഒരു അഭിമാനം ആയിരുന്നു താങ്കൾ. ദീർഖകാലം ഞങ്ങളുടെ MLA , കൃഷി മന്ത്രി, നിയമസഭാ സ്പീക്കർ, KPCC ആക്ടിങ് പ്രസിഡന്റ്, പിന്നെ UDF കൺവീനർ തുടങ്ങിയ നിലകളിൽ താങ്കൾ ഈ പാർട്ടിയെയും ഞങ്ങളെയും നയിച്ചു.
ഇന്ന് മാറ്റത്തിനു കേരളം മൊത്തം കാഹളം മുഴങ്ങുമ്പോൾ താങ്കളതിനെ പുച്ഛിച്ചു തള്ളരുത് ! പടയാളികൾ പിന്തള്ളിയ സൈന്യാധിപനായി ഇനിയും തുടരരുത് !
കടിച്ചു തൂങ്ങിക്കിടന്നു ഇനിയും അധംപതിക്കരുത് !
ഞങ്ങൾ പ്രവർത്തകർക്ക് ഓർക്കുവാൻ ആവേശോജ്വലമായ പഴയ നാളുകൾ സമ്മാനിച്ച് ധീരമായ് പടിയിറങ്ങുക. അങ്ങ് നയിച്ച പ്രസ്ഥാനം പുതുതലമുറയുടെ കൈകളിൽ ഭദ്രമായിരിക്കും.
ജയ് നാഷണൽ കോൺഗ്രസ്.