മസ്കറ്റ് : ഒമാനിൽ മുസണ്ടം അടക്കമുള്ള മേഖലകളിൽ ഇന്ന് കടൽ പ്രക്ഷുബ്ധമാകാൻ സാധ്യത. ബുധൻ വരെ ഇതു തുടരുമെന്നാണു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ റിപ്പോർട്ട്. 2.5 മീറ്റർ വരെ ഉയരത്തിൽ തിരകൾ രൂപപ്പെടാം. അതേസമയം, രാജ്യത്ത് പൊതുവേ തെളിഞ്ഞ അന്തരീക്ഷമാണ്. യുഎഇയിൽ ഇന്നലെ പകൽ നല്ല ചൂടനുഭവപ്പെട്ടു.