“മതേതര കേരളത്തിന് തീരാനഷ്ടം” ബഹ്‌റൈൻ കോഴിക്കോട് ജില്ലാ പ്രവാസ്സി അസോസിയേഷൻ

മനാമ: ശ്രീ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വേർപാട് മതേതര കേരളത്തിന് തീരാനഷ്ട്ടമാണെന്നും, കേരളത്തിൽ മതസൗഹാർദ്ദ അന്തരീക്ഷം നിലനിർത്തുന്നതിൽ നിർണ്ണായകസ്ഥാനം വഹിച്ച ആത്മീയആചാര്യനും, പാവപ്പെട്ടവരുടെ ആശ്രീതനെയുമാണ് ശിഹാബ് തങ്ങളുടെ വേർപാടിലൂടെ മലയാളികൾക്ക് നഷ്ടമായതെന്നും, കോഴിക്കോട് ജില്ലാ പ്രവാസ്സി അസോസിയേഷൻ ഡയറക്ടർ ബോർഡ് അംഗങ്ങളായ ജോണി താമരശ്ശേരി,
ജ്യോതിഷ് പണിക്കർ, സലിം ചിങ്ങപുരം, മനോജ് മയ്യന്നൂർ, ശ്രീജിത്ത് കുറിഞ്ഞാലിയോട്, രമേഷ് പയ്യോളി, രാജീവ് തുറയൂർ തുടങ്ങിയവർ പണക്കാട്ടേക്കു അയച്ച അനുശോചന സന്ദേശത്തിൽ പറഞ്ഞു.