മനാമ : നിലവിൽ ബഹ്‌റൈനിൽ നാലോളം കോൺഗ്രസ് അനുകൂല സംഘടനകൾ പ്രവർത്തനം നടത്തുന്നുണ്ട് , എഐസിസി കീഴിൽ പ്രവൃത്തിക്കുന്ന ഐ ഓ സി (ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ) യുവജന സംഘടന ആയ ഐ വൈ സി , കെ പി സി സി പ്രവാസിലോക സംഘടനആയ ഒഐസിസി(ഇൻകാസ് ) കോൺഗ്രസ് യുവജനങ്ങളുടെ കൂട്ടായമയായ ഐ വൈ സി സി .
ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് എന്ന ഐ വൈ സി സി 2013 മാർച്ച് 13 ന് വി ടി ബൽറാം ആണ് ഉത്ഘാടനം ചെയ്തത് .ഒരു സംഘടന എങ്ങനെ പ്രവർത്തിക്കണമെന്ന് പ്രവാസലോകത്തു ചുരുങ്ങിയ സമയം കൊണ്ട് തെളിയിച്ച ഈ യുവജന സംഘടന എല്ലാവർഷവും മാറി വരുന്ന നേതൃത്വം അതിലെ അംഗങ്ങൾക്ക് പ്രവർത്തനം തെളിയിക്കാനുള്ള അവസരവും കൃത്യമായി നൽകി വരുന്നുണ്ട് . പ്രവാസികളുടെ എല്ലാ മേഖലകളിലും ഇന്ന് ഐ വൈ സി സി എല്ലാ ജില്ലാ കമ്മിറ്റികളിലും പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട് .
നാട്ടിലും പ്രവാസ ലോകത്തും ജീവ കാരുണ്യ മേഖലയിൽ ഇതിനോടകം നിരവധി വർത്തങ്ങൾ ആണ് ഐ വൈ സി സി കാഴ്ച വെച്ചിരിക്കുന്നത് . 2013 മുതൽ പ്രവർത്തനം ആരംഭിച്ച ഐ വൈ സി സി ഈ കഴിഞ്ഞ ആഴ്ചയിൽ എട്ടാമത് യൂത്ത് ഫെസ്റ്റും സംഘടിപ്പിച്ചിരുന്നു . മുൻ കെ എസ് യൂ മുൻ സംസ്ഥന പ്രസിഡന്റും എൻ എസ് യു ദേശിയ ജനറൽ സെക്രട്ടറിയുമായ കെ എം അഭിജിത് മുഖ്യാഥിതി ആയിരുന്നു . ഒഐസിസി യുടെ കോഴിക്കോട് മുൻ ജില്ലാ പ്രസിഡന്റും നിലവിലെ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം പരുപാടിയിൽ പങ്കെടുത്തിരുന്നു . എന്നാൽ പരുപാടിയിൽ പങ്കെടുത്തെന്ന് കാരണത്താൽ കമ്മിറ്റിയുടെ വാട്ട്സപ്പ് ഗ്രൂപ്പിൽ നിന്നിൽ പുറത്താക്കിയതായി അംഗം ഫേസ് ബുക്കിൽ കുറിപ്പിൽ പറയുന്നു .
അംഗത്തിന്റെ ഫേസ്ബുക് പോസ്റ്റിലെ പൂർണ രൂപം:
ശ്രീ.കെ. എം അഭിജിത്ത്
(NSU GENERAL SECRETARY )
പങ്കെടുത്ത ബഹ്‌റൈനിലെ കോൺഗ്രസ് യുവജന സംഘടന യായ IYCC യുടെ യൂത്ത് ഫെസ്റ്റിൽ ഞാൻ പങ്കെടുത്തു എന്ന കാരണത്താൽ എന്നെ ഒഐസിസി കോഴിക്കോട് ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ Whatsapp ഗ്രൂപ്പിൽ നിന്നും പുറത്താക്കി…!
ഞാൻ ഇവിടെ വന്ന് ഖദർ ഇട്ട് കോൺഗ്രസ് ആയതല്ല..!
ചെറുപ്പം മുതൽ കോൺഗ്രസുകാരൻ തന്നെയാ…
മരണം വരെ അതങ്ങനെ തന്നെയായിരിക്കും..!
comments :
ഒഐസിസി : പുല്ല് തിന്നുകയുമില്ല. തീറ്റിക്കുകയും ഇല്ല. ഇവരിൽ തലപ്പത്തുള്ള ചിലർക്ക് വലുത് പാർട്ടി പരിപാടികൾ അല്ല. മറിച്ചു ചില നേതാക്കന്മാരെന്ന് സ്വെയം പറയുന്ന ഒരാളെപ്പോലും കൂട്ടിച്ചേർക്കാൻ കഴിയാത്ത സ്വാർത്ഥ മോഹികളായ ചിലരുടെ താല്പര്യങ്ങൾ മാത്രമാണ്. അവർക്ക് പാർടിക്ക് വേണ്ടി ചലിക്കുന്ന യുവതയെ കാണുമ്പോൾ പേ ഇളകുക സ്വാഭാവികം……
ഇത്തരത്തിൽ നിരവധി പ്രതികരണങ്ങൾ ആണ് അദ്ദേഹത്തിന്റെ പോസ്റ്റിന്റെ കീഴിൽ വരുന്നത് .
ബഹ്‌റൈൻ ഓഐസിസി യിൽ കൃത്യമായി തെരെഞ്ഞെടുപ്പ് വേണമെന്നും ഇപ്പോഴുള്ള നേതൃത്വം കസേരകളി നടത്തുകയാണെന്നും , വര്ഷങ്ങളായി ഒരു തെരെഞ്ഞെടുപ്പ് നടത്താതെ പോലും സ്ഥാനങ്ങളിൽ ഇരിക്കുന്നതെന്നും , നാട്ടിൽ നിന്നും എത്തുന്ന നേതാക്കന്മാരെ കൃത്യമായി വിഷയങ്ങൾ ധരിപ്പിക്കുന്നില്ലെന്നും പരാതി ഉയരുന്നുണ്ട് . സംഘടനയിൽ പ്രവർത്തിക്കാനും കഴിവ് തെളിയിക്കാനും അവസരങ്ങൾ നിഷേധിച്ചതിനാൽ ആണ് കോൺഗ്രസ് അനുകൂല കൂട്ടായ്മയായ ഐ വൈ സി സി ക്ക് പിറവി എടുത്തതെന്നും ഐ വൈ സി സി എതെകിലും പരിപാടികൾ നടത്തുവാൻ തുടക്കം കുറിക്കുമ്പോൾ നാട്ടിൽ നിന്നും എത്താൻ ശ്രമിക്കുന്ന നേതാക്കളെ മുടക്കുന്നതായും , ബഹ്‌റിനിൽ പ്രവർത്തിക്കുന്ന മറ്റു രാഷ്ട്രീയ അനുകൂല സംഘടനകളായ പ്രതിഭയും , കെ എം സി സി യും പ്രവാസ ലോകത്തു മികച്ച പ്രവർത്തനം കാഴ്ചവക്കുമ്പോൾ ഒഐസിസി ഒരു പ്രവർത്തനവും നടത്തുന്നില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട് .
ഒരംഗം മരണപ്പെട്ടാൽ നൽകുന്ന ഇൻഷുറൻസ് തുക അടക്കം വക മാറ്റി ചെലവാക്കിയതിൽ ഒഐസിസി / ഇൻകാസ് കമ്മീറ്റികളിൽ പ്രശ്നങ്ങൾ നടക്കുന്നതായും സൂചന ഉണ്ട് . ഇത്തരം വിഷയങ്ങൾ നടക്കുന്നതിനാൽ നൂറുകണക്കിന് പ്രവർത്തകർ ഒന്നിലും ഇടപെടാതെ പുറത്തുണ്ടെന്നും , ബഹ്‌റൈൻ ഒഐസിസി യിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന കോഴിക്കോട് ജില്ലാ കമ്മിറ്റിയിൽ നിന്നും ഇത്തരത്തിൽ നടപടി ഉണ്ടാകുന്നതു ശരി ആയില്ലെന്നും നിരവധി കോൺഗ്രസ് അനുകൂലർ പറയുന്നു.
ഇന്ത്യയിലും സംസ്ഥാന തലത്തിലും കോൺഗ്രസിനെയും പ്രവർത്തകരെയും ഒരുമിച്ചു നിർത്തി പ്രവർത്തനം വ്യാപിപ്പിക്കുവാൻ ശ്രമിക്കുമ്പോൾ ബഹ്‌റിനിൽ നടക്കുന്ന ഇത്തരം കാട്ടി കൂട്ടലുകൾ പ്രവർത്തകരിൽ പ്രവർത്തന ആവേശം തണുപ്പിക്കുകയാണ് . ഇവിടെ സന്ദർശനം നടത്തുന്ന കെ പി സി യുടെ നേതാക്കൾക്ക് ഒഐസിസി – ഐ വൈ സി സി തർക്കം അറിയാമെങ്കിലും ” വിഷയങ്ങൾ മനസിലാക്കി പരിഹരിക്കും ” ഒരു സ്ഥിര ഉത്തരം തന്നെയാണ് വർഷങ്ങളായി എല്ലാ നേതാക്കളും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറയുന്നത് .
ഒഐസിസി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഷമീമിൻറ്റെ മറുപടി :
മുൻ കോഴിക്കോട് ജില്ലാ പ്രസിഡന്റ്റും നിലവിലെ എക്സിക്യൂട്ടീവ് അംഗവുമായ പ്രവർത്തകനെ കഴിഞ്ഞ മൂന്നു വർഷമായി സംഘടയുടെ എക്സിക്യൂട്ടീവ് മീറ്റിംഗിൽ പങ്കെടുത്തിട്ടില്ലെന്നും , കൂടാതെ വര്ഷങ്ങളായി ഒഐസിസി യുടെ ഒരു പരിപാടിയിലും അദ്ദേഹം പങ്കെടുത്തിട്ടില്ലെന്നും അതിനാൽ സംഘടനയുടെ ചട്ട കൂടനുസരിച്ചു ചില പ്രത്യേക കാരണങ്ങൾ നിലനിർത്തി അദ്ദേഹത്തെ എക്സിക്യൂട്ടീവ് കമ്മറ്റിയുടെ വാട്സപ്പ് ഗ്രൂപ്പിൽ നിന്നും മാത്രം മാറ്റിയതെന്നും ഷമീം അറിയിച്ചു . വെക്തമായി കാര്യങ്ങൾ കമ്മിറ്റിയുടെ മിനുട്സിൽ രേഘപെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.