ബഹ്‌റൈൻ : മകനെ സ്കൂൾ ബസിൽ കയറ്റി വിടാൻ ബസ് സ്റ്റോപ്പിലെത്തിയ പിതാവ് കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ കുന്നംകുളം സ്വദേശി സത്യനാഥൻ ഗോപി (50) ആണ് മരിച്ചത് .ഇന്ത്യൻ സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർഥിയായ ഏകമകൻ ശ്രീനാഥിനെ രാവിലെ ബസ് കയറ്റി വിടാൻ പോയപ്പോഴാണ് കുഴഞ്ഞുവീണത്. മറ്റ് രക്ഷിതാക്കൾ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അൽ മന്നായ് കമ്പനിയിൽ ജോലി ചെയ്യുന്ന ഇദ്ദേഹം കോയമ്പത്തൂരിലാണ് സ്ഥിരതാമസമാക്കിയിരിക്കുന്നത്. ഭാര്യ സുധ