ലൈസൻസ്​ ഇല്ലാതെ ​സമൂഹ മാധ്യമങ്ങളിൽ വാണിജ്യ പരസ്യം : പ്രതിയെ റിമാൻഡ് ചെയ്തു

ബഹ്‌റൈൻ : അധികൃതരുടെ ലൈസൻസ്​ ഇല്ലാതെ ​സമൂഹ മാധ്യമങ്ങളിൽ വാണിജ്യ പരസ്യം നൽകിയ പ്രതിയെ റിമാൻഡ്​ ചെയ്​തു. നിലവിൽ ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്നുള്ള ലൈസൻസ്​ ലഭിക്കാതെ സമൂഹ മാധ്യമങ്ങൾ വഴി പരസ്യത്തിലും വിപണനത്തിലും ഏർപ്പെടുന്നതിന്​ വിലക്കുണ്ട്.​ വ്യാപാര, വ്യവസായ മന്ത്രാലയത്തിൽനിന്ന്​ ലഭിച്ച പരാതിയെ തുടർന്നാണ് അധികൃതർ ​ നടപടി സ്വീകരിച്ചിരിക്കുന്നത് . പ്രതിയുടെ കേസ്​ എട്ടാം ലോവർ ക്രിമിനൽ കോടതി ഈ മാസം 28ന്​ പരിഗണിക്കുമെന്നും അധികൃതർ വ്യക്തമാക്കി . സമൂഹ മാധ്യമങ്ങളിൽ വ്യക്തത ഇല്ലാത്ത പരസ്യം നൽകി ആളുകളെ തെറ്റിദ്ധരിക്കപ്പെടുന്നതായും , ഇത്തരം പരസ്യങ്ങൾ കൊമേർഷ്യൽ ലൈസെൻസൊടെ പ്രവർത്തിക്കുന്ന സ്ഥാപങ്ങളുടെ ബിസ്സിനസ്സിനെയും ബാധിക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട് . ഈ കാര്യങ്ങൾ കാണിച്ചു ബന്ധപ്പെട്ടവർക്ക് പരാതി നൽകുമെന്നും ഇവർ വ്യക്തമാക്കി .