ബഹ്റൈനിൽ കോമർഷ്യൽ രജിസ്ട്രേഷനുകളുടെ എണ്ണത്തിൽ വർധന

മനാമ : കമേഴ്സ്യൽ രജിസ്ട്രേഷനുകളുടെ എണ്ണത്തിൽ മുൻ വർഷത്തെ അപേക്ഷച്ച് വൻ വർധനയെന്ന് ബഹ്‌റൈൻ വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രി സായിദ് ബിൻ റാഷിദ് അൽ സയാനി വ്യക്തമാക്കി. 2021 ആദ്യവും കോവിഡിനുമുമ്പുള്ള വർഷങ്ങളേക്കാളും കൂടുതൽ സ്ഥാപനങ്ങളാണ് 2022 ൽ ആദ്യ സമയത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളത്. രാജ്യത്തെ വ്യാപാര, നിക്ഷേപ സംരംഭങ്ങളിൽ കൂടുതൽ പേർ രംഗത്തുവരുന്നത് സാസാമ്പത്തിക വളർച്ചക്ക് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു .