ഒമാനിലെ ഇന്ത്യൻ എമ്പസിയുമായി സഹകരിച്ച് നാഷണൽ ആൽക്കെവ്സ് ഓഫ് ഇന്ത്യയായിരുന്നു രേഖകൾ ഡിജിറ്റൈസേഷൻ ചെയ്തത് .. ഒമാനിലെ ഇന്ത്യൻ സമൂഹത്തിൽ നിന്നുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള രേഖകൾ പിൻതലമുറയ്ക്കായി ഡിജിറ്റൈസ് ചെയ്തത്തിൽ ഉൾപെട്ടിട്ടുണ്ട് .. ഒമാനിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ചരിത്രത്തിൻ്റെ സംരക്ഷണത്തിനായി, ഒമാനിലെ ഇന്ത്യൻ പ്രവാസികളുടെ കൈവശമുള്ള വിലപ്പെട്ട ചരിത്ര രേഖകൾ സംയോജിപ്പിക്കാനും സംരക്ഷിക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നത് … മെയ് 19 മുതൽ ആരംഭിച്ച ഡിജിറ്റൈസേഷൻ പക്തദിയ്യിൽ NAI-യിൽ നിന്നുള്ള രണ്ടംഗ വിദഗ്ധ സംഘം ഏഴായിരത്തിലധികം രേഖകളുടെ വിജയകരമായ ഡിജിറ്റലൈസേഷനോടെയാണ് എംബസിയിലെ സംഘടിപ്പിച്ച പരിപാടി സമാപിച്ചത്… ചിത്രങ്ങൾ, രസീതുകൾ, കത്തുകൾ, സർട്ടിഫിക്കറ്റുകൾ, പാസ്‌പോർട്ടുകൾ, ഇൻവോയ്‌സുകൾ, കുറിപ്പുകൾ എന്നിവ ഡിജിറ്റൈസ് ചെയ്‌ത ഉള്ളടക്കത്തിൽ ഉൾപ്പെടുന്നു. ഒമാനിലുടനീളമുള്ള 30 കുടുംബങ്ങളിൽ നിന്നുള്ള ഈ രേഖകൾ 250 വർഷത്തോളം പഴക്കമുള്ളതാണ്, ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള ബന്ധത്തിൻ്റെ ഡാറ്റാബാങ്ക് ഉണ്ടാക്കാൻ ചരിത്രപരമായ രേഖകൾ സമാഹരിക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യമെന്ന് ഒമാനിലെ ഇന്ത്യൻ അംബാസഡർ എച്ച് ഇ അമിത് നാരംഗ് ചടങ്ങിൽ പറഞ്ഞു. താമസിയാതെ, ഒമാനിൽ നിന്നുള്ള ഈ റെക്കോർഡുകളെല്ലാം ആളുകൾക്ക് കാണുന്നതിന് ലഭ്യമാകും. ഈ ഡിജിറ്റൈസേഷൻ സംരക്ഷണത്തിന് മാത്രമല്ല, ഗവേഷണത്തിനും വേണ്ടിയുള്ളതാണ് എന്നും എൻ എ ഐ പ്രതിനിധിയായ കൽപ്പന ശുക്ല പറഞ്ഞു .