ബഹ്റൈൻ : സമഗ്ര വിദ്യാഭ്യാസത്തിൻ്റെ സാക്ഷാൽകാരം പഠിതാവ് സമൂഹം പരിസ്ഥിതി തുടങ്ങിയ ഘടകങ്ങളുടെ പാരസ്പര്യത്തെ ആശ്രയിച്ചാണി രിക്കുന്നതെന്നും അർഹിക്കുന്ന പങ്ക് ഓരോ ഘടകവും കൃത്യമായി നൽകുമ്പോഴാണ് വിദ്യാഭ്യാസം ഒരു നവോത്ഥാന പ്രക്രിയയായി മാറുന്നതെന്നും പയ്യന്നൂർ കോളേജ് അസിസ്റ്റൻറ് പ്രൊഫസ്സറും പ്രഭാഷകനുമായ ഡോക്ടർ അജിത് കുമാർ അഭിപ്രായപ്പെട്ടു. ഇസ്ലാഹീ സെന്റർ സംഘടിപ്പിച്ച എക്സ്പെർട്ട് ടോക് വെബിനാർ ഫോർത്തു സീരീസ് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗൃഹാന്തരീക്ഷവും കാമ്പസും സമാനരീതിയിൽ ആരോഗ്യകരവും രക്ഷിതാക്കളും അദ്ധ്യാപകരും മാതൃകാ യോഗ്യരും ആയിത്തീരുമ്പോൾ മാത്രമാണ് മൂല്യങ്ങളിൽ അധിഷ്ഠിതമായ സമൂഹ പുനഃസൃഷ്ടി സുസാധ്യമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹത്തിലെ ഭിന്നശേഷിയുള്ളവരെ കൂടി ഉൾകൊള്ളാൻ കെല്പുള്ളതായി പൊതു വിദ്യഭ്യാസ പക്രിയ സമ്പൂർണ്ണ അർഹത നേടുമ്പോൾ മാത്രമാണ് സമഗ്ര വിദ്യാഭ്യാസമെന്ന നാമം അർത്ഥവത്തായി മാറുകയുള്ളൂവന്നു ഉത്ഘാടനം നിർവഹിച്ച ശ്രീ അബ്രഹാം ജോൺ പറഞ്ഞു. നിരവധി കുടുംബങ്ങളുടെ സംഗമ വേദികൂടിയായ പരിപാടിയിൽ ഇസ്ലാഹീ സെൻ്റെർ വൈസ് പ്രസിഡൻ്റ് സഫീർ നരക്കോട് അദ്ധ്യക്ഷം വഹിച്ചു. ജനറൽ സെക്രട്ടറി സിറാജ് സ്വാഗതവും ഫിദ റമീസ് നന്ദിയും പറഞ്ഞു.