മസ്കറ്റ് : ഒമാൻ രാജ്യത്തിൻറെ സുൽത്താനായിരുന്ന ഹിസ് മജസ്റ്റി സുൽത്താൻ ഖാബൂസ് ബിൻ സൈദ് അൽ സൈദിന്റെ അകാല നിര്യാണത്തിൽ അനുശോചിച്ച് മസ്കറ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയിൽ അനുസ്മരണ സമ്മേളനം നടത്തി. ഇടവക വികാരിറവ.ഫാ.പി.ഓ.മത്തായി, ഒമാൻ പൗരത്വമുള്ള ഇടവക അംഗങ്ങളായ ഡോ. സി.തോമസ്, ശ്രീ. ഒ.തോമസ് എന്നിവർ സുൽത്താന്റെ പ്രവർത്തനങ്ങളെ അനുസ്മരിച്ച് സംസാരിച്ചു. ഇടവക ട്രസ്റ്റി ശ്രീ. ജോൺ തോമസ് അനുശോച പ്രമേയം അവതരിപ്പിച്ചു. ഇടവക അസോ. വികാരി. റവ. ഫാ. ബിജോയ് വർഗ്ഗീസ്, റവ.ഫാ.പൗലോസ് ഗീവർഗ്ഗീസ്, ഭദ്രാസന കൗൺസിൽ അംഗം ശ്രീ. ബോബൻ മാത്യു തോമസ്, ഇടവക സെക്രട്ടറി ശ്രീ.പ്രദീപ് വർഗ്ഗീസ് എന്നിവർ സന്നിഹിതരായിരുന്നു.