മസ്‌കത്ത്∙ സാമൂഹിക പ്രവര്‍ത്തകനും സൂര്‍ മേഖലയിലെ ഇന്ത്യന്‍ കോണ്‍സുലാര്‍ ഏജന്റുമായിരുന്ന കെ.എം.ഷാജഹാന്റെ വിയോഗത്തില്‍ ഇന്ത്യന്‍ മീഡിയ ഫോറം അനുശോചനം രേഖപ്പെടുത്തി. ഒമാനിലെ പ്രവാസി സമൂഹത്തിന് തീരാ നഷ്ടമാണെന്ന് ഫോറം അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ശര്‍ഖിയ മേഖലയില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഏറെ പ്രിയങ്കരനായിരുന്നു ഷാജഹാന്‍.
ഒമാനിലെ സാമൂഹിക പ്രവര്‍ത്തന മേഖലയിലെ സജീവ സാമായിരുന്ന ഷാജഹാന്റെ മരണത്തിന് കാരണമായ വാഹനം കണ്ടെത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് കബീര്‍ യൂസുഫ്, ജനറല്‍ സെക്രട്ടറി മെര്‍വിൻ കരുനാഗപ്പള്ളി എന്നിവര്‍ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.