മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം പ്രസിഡണ്ട് സുധീർ തിരുനിലത്തിൻ്റെ ജ്യേഷ്ഠ സഹോദരൻ രാജേന്ദ്രൻ തിരുനിലത്തിൻ്റെയും, എക്സിക്യുട്ടീവ് മെമ്പറായ ബാലൻ കല്ലേരിയുടെ മാതാവിൻ്റെയും നിര്യാണങ്ങളിൽ കോഴിക്കോട് ജില്ലാ പ്രവാസി ഫോറം പ്രവർത്തകർ അനുശോചനം രേഖപ്പെടുത്തി.രാജേന്ദ്രൻ തിരുനിലത്തിൻ്റെ ഭാര്യ പ്രേമ, മക്കൾ സന്ദീപ് രാജേന്ദ്രൻ, രേവതി രാജേന്ദ്രൻ എന്നിവർക്കും മറ്റ് സഹോദരങ്ങളായ രവീന്ദ്രൻ, രജിത രാഘവൻ, സജിത ജയറാം എന്നിവർക്കും, ബാലൻ കല്ലേരിയുടെ കുടുംബാംഗങ്ങൾക്കും പരേതരുടെ അകാല വിയോഗത്തിലുണ്ടായ ദു:ഖത്തിൽ പങ്കുചേരുന്നതായി സംഘടനയുടെ എക്സിക്യുട്ടീവ് കമ്മിറ്റി അറിയിച്ചു.പരേതനായ ഹരീഷ് സുധീർ തിരുനിലത്തിൻ്റെ മറ്റൊരു സഹോദരനാണ്.