മുൻമന്ത്രി ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി എസ് എൻ സി എസ് ബഹ്റൈൻ.

മനാമ: രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യവും, എട്ടു തവണ നിയമസഭയിൽ നിലമ്പൂരിനെ പ്രതിനിധീകരിച്ച ശ്രീ ആര്യാടൻ മുഹമ്മദ്‌ നാല് മന്ത്രി സഭകളിൽ (ഇ.കെ. നായനാർ, എ.കെ. ആന്റണി, ഉമ്മൻചാണ്ടി) കേരളത്തിന്റെ മന്ത്രിയായി തൊഴിൽ, വനം, ടൂറിസം, വൈദ്യുതി, ഗതാഗതം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്‌ത് പ്രാഗൽഭ്യം തെളിയിച്ച ജനസേവകകൻ ആയിരുന്നു, രാഷ്ട്രീയത്തിന് അതീതമായി, മതേതര മൂല്യങ്ങളെ ഉയർത്തിപ്പിടിച്ച് ജനഹൃദയങ്ങളിൽ തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കാനും ശ്രീ. ആര്യാടൻ മുഹമ്മദിന് കഴിഞ്ഞു. അദ്ദേഹത്തിന്റെ പെട്ടെന്നുണ്ടായ വേർപാടിൽ ബഹ്‌റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി അനുശോചനം രേഖപ്പെടുത്തുന്നതോടൊപ്പം അദ്ദേഹത്തിന്റെ കുടുംബത്തിന്റെ തീരാ ദുഃഖത്തിലും പങ്ക് ചേരുന്നതായി
എസ് എൻ സി എസ് ബഹ്‌റൈൻ ഭാരവാഹികൾ അറിയിച്ചു.