ബഹ്റൈൻ : രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യവും, കേരളത്തിന്റെ മുൻ ആഭ്യന്തര മന്ത്രിയും, ദീർഘകാലം കണ്ണൂർ ജില്ലയിലെ തലശ്ശേരി മണ്ഡലത്തിനെ പ്രതിനിധികരിച്ച നിയമസഭാംഗവും ആയിരുന്ന, രാഷ്ട്രീയത്തിന് അതീതമായി മതേതര മൂല്യങ്ങളെ ഉയർത്തിപ്പിടിച്ച് ജനഹൃദയങ്ങളിൽ തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കുകയും ചെയ്ത ശ്രീ. കോടിയേരി ബാലകൃഷ്ണന്റെ ദേഹവിയോഗത്തിൽ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി ബഹ്റൈൻ അനുശോചനം രേഖപ്പെടുത്തി.