മനാമ: മുൻ കേരള ആഭ്യന്തരമന്ത്രിയും മുൻ സിപിഎം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്റൈൻ കേരള ഘടകം അനുശോചനം രേഖപ്പെടുത്തി.
സഖാവ് കോടിയേരി ബാലകൃഷ്ണൻ കേരള കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻറെ ഏറെക്കുറെ സൗമ്യ നിലപാടിന്റെ വ്യക്തിത്വം ആയിരുന്നു രാഷ്ട്രീയ പകപോക്കലിന്റെ കേരള സാഹചര്യത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ സമചിത്തതയോടു കൂടി നയിക്കാൻ മുന്നിൽ നിന്ന നേതാവ് കൂടിയാണ് ആഭ്യന്തരമന്ത്രി ആയ കാലത്താണ് പോലീസ് ഡിപ്പാർട്ട്മെന്റിന് ഒത്തിരി ഉണർവേകുന്ന തീരുമാനങ്ങളിലൂടെ പോലീസ് ഡിപ്പാർട്ട്മെൻറ് ജനകീയമാക്കുവാൻ വളരെ പ്രധാനപ്പെട്ട നിയമവ്യവസ്ഥയിലൂടെ രൂപമാറ്റം കൊണ്ടു വരുവാനും കോടിയേരി ബാലകൃഷ്ണനു സാധിച്ചിട്ടുണ്ട് ഇത്തരത്തിൽ സാധാരണക്കാരന്റെയും വളരെ ഉന്നതരുടെയും സമാനതകളില്ലാത്ത സ്നേഹം പിടിച്ചു പറ്റിയ കണ്ണൂർ രാഷ്ട്രീയ മണിയിലൂടെ പേരു അടയാളപ്പെടുത്തിയ ഒരു നേതാവിനെയാണ് കേരളത്തിനു നഷ്ടമായിരിക്കുന്നു അദ്ദേഹത്തിൻറെ സഹപ്രവർത്തകരായ സഖാക്കളുടെയും കുടുംബത്തെയും ദുഃഖത്തിലും പങ്ക് ചേരുന്നു എന്ന് ഇന്ത്യൻ സോഷ്യൽ ഫോറം കേരള സ്റ്റേറ്റ് കമ്മിറ്റി അനുശോചന കുറിപ്പിൽ അറിയിച്ചു.