മനാമ : മുൻ കേരള സംസ്ഥാന ആഭ്യന്തരവകുപ്പ് മന്ത്രിയും സി പി എം പോളിറ്റ്ബ്യുറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറിയും, മിഡിൽ ഈസ്റ്റ് ജനറൽ കൺവീനറുമായ രാജു കല്ലുംപുറം, ബഹ്‌റൈൻ ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം എന്നിവർ അനുശോചിച്ചു. കണ്ണൂർ ജില്ലയിലും, കേരളത്തിലും സി പി എം നെ ശക്തിപ്പെടുത്താൻ അദ്ദേഹത്തിന്റെ പ്രവർത്തനം മൂലം സാധിച്ചിട്ടുണ്ട്. വർഗീയ ശക്തികളെ എതിർക്കുവാനും, മതേതര ശക്തികളെ ശക്തിപ്പെടുത്തുവനും അദ്ദേഹത്തിന്റെ പ്രവർത്തനം മൂലം സാധിച്ചിട്ടുണ്ട് എന്നും അനുസ്മരിച്ചു.