മനാമ. കെപിസിസിയുടെ വർക്കിങ് പ്രസിഡന്റ് എംഎൽഎയുമായ പിടി തോമസിന്റെ നിര്യാണത്തിൽ ബഹറിൻ കുടുംബ സൗഹൃദവേദി അനുശോചനം രേഖപ്പെടുത്തി സ്വന്തം നിലപാടുകൾ ഉറച്ചുനിൽക്കുകയും ആദർശവും മാനുഷിക മൂല്യങ്ങളും ഉയർത്തിപ്പിടിക്കുകയും ചെയ്തിട്ടുള്ള നേതാവാണ് ശ്രീമാൻ പി.ടി എന്ന് പങ്കെടുത്തവർ അനുശോചനസന്ദേശത്തിൽ പറഞ്ഞു ഓൺലൈനിലൂടെ നടത്തിയ അനുശോചന മീറ്റിങ്ങിൽ കുടുംബ സൗഹൃദവേദി പ്രസിഡണ്ട് ജേക്കബ് തേക്കുതോട് സെക്രട്ടറി എബി തോമസ് രക്ഷാധികാരി അജിത് കുമാർ തോമസ് ഫിലിപ്പ് ജ്യോതിഷ് പണിക്കർ, മൊയ്തീൻ, ഗണേശ് വിവിധ രാഷ്ട്രീയ സാമൂഹിക പ്രവർത്തകരായ രാജിലാൽ തമ്പാൻ, ലതീഷ് ഭരതൻ, ചെമ്പൻ ജലാൽ,വിനോദ് ദാനിയേൽ, ജസ്റ്റിൻ k ജേക്കബ്, ദീപക് മേനോൻ, അനിൽ യുകെ, സിൺസൺ ചാക്കോ, മജീദ്,സൽമാൻ ഫാരിസ്, എബ്രഹാം ശമുവേൽ, ശശികുമാർ ദാനിയേൽ മത്തായി ,സുരേന്ദ്രൻ, മണിക്കുട്ടൻ,റിച്ചി കലാത്തുരത്തു, തുടങ്ങിയവർ അനുശോചനം അറിയിച്ചു കൊണ്ട് സംസാരിച്ചു