SP ബാലസുബ്രഹ്മണ്യത്തിന്റെ നിര്യാണത്തിൽ അനുശോചിച്ചു

ബഹ്‌റൈൻ : പ്രശസ്ത സംഗീതജ്ഞൻ sp ബാലസുബ്രഹ്മണ്യത്തിന്റെ നിര്യാണത്തിൽ മുഹറക്ക് മലയാളി സമാജം അനുശോചിച്ചു,ഗായകൻ എന്നതിൽ ഉപരി നടനും സംഗീത സംവിധായകനും ഒക്കെയായി ഇന്ത്യൻ ചലച്ചിത്ര ലോകത്ത് നിറഞ്ഞ് നിന്ന അതുല്യ പ്രതിഭ ആയിരുന്നു അദ്ദേഹം എന്ന് അനുശോചന സന്ദേശത്തിൽ പ്രസിഡൻറ് അനസ് റഹിം, സെക്രട്ടറി സുജ ആനന്ദ്, ട്രഷറർ പ്രമോദ് കുമാർ എന്നിവർ അറിയിച്ചു