ബഹ്‌റൈൻ : കണ്ടിയിൽ അബ്ദുല്ല സാഹിബിന്റെ നിര്യണത്തിൽ
ബഹ്‌റൈൻ കെ എം സി സി തിരുവള്ളൂർ പഞ്ചായത്ത് കമ്മിറ്റി
അനുശോചിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗവും തിരുവള്ളൂർ മഹല്ല് പ്രസിഡന്റും തിരുവള്ളൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റും മെമ്പറായും ദീർഘകാലം സേവനം അനുഷ്ടിച്ച അദ്ദേഹത്തിന്റെ മികവുറ്റ പ്രവർത്തനങ്ങൾ ഇന്നും ചാരിതാർത്ഥ്യത്തോടെ ഓർക്കാത്തവരായി തിരുവള്ളൂരിലും പരിസര പ്രദേശങ്ങളിലും വിരളമാണ്. യോഗത്തിൽ അഷ്‌റഫ് തോടന്നൂർ അധ്യക്ഷത വഹിച്ചു
ബഹ്‌റൈൻ കെ എം സി സി സംസ്ഥാന ആക്റ്റിങ് ജനറൽ സെക്രട്ടറി കെ പി മുസ്തഫ, കെ എം സി സി സംസ്ഥാന സിക്രട്ടറി AP ഫൈസൽ, കോഴിക്കോട് ജില്ലാ ആക്റ്റിങ് പ്രസിഡന്റ് KK അഷ്‌റഫ് അഴിയൂർ ,സാജിദ് അരൂർ ,നസീർ ഇഷ്ട്ടം ,മൊയ്‌ദീൻ പേരാമ്പ്ര ,നൂറുദ്ദീൻ കെ പി, അസ്‌കർ,സിദ്ധീഖ് അദ്‌ലിയ എന്നിവർ സംസാരിച്ചു.കെഎംസിസി ആസ്ഥാനത്ത് വെച്ച് ജനാസ നമസ്കാരം നിർവഹിച്ചു
അദ്ദേഹത്തിൻ്റെ വിയോഗം നികത്താനാവാത്ത വിടവാണെന്നും യോഗം അഭിപ്രായപ്പെട്ടു.ഖാസിം കോട്ടപ്പള്ളി സ്വാഗതവും അനുശോചന പ്രമയവും
അവതരിപ്പിച്ചു.