സ്വാമി അഗ്നിവേശിന്റെ വിയോഗത്തിൽ ഒഐസിസി അനുശോചിച്ചു.

മനാമ : രാജ്യത്തെ മതേതര – ജനാധിപത്യ വിശ്വാസികളുടെ പ്രതീക്ഷ ആയിരുന്നു സ്വാമി അഗ്നിവേശ് എന്ന് ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റി അനുശോചനം സന്നേശത്തിൽ അഭിപ്രായപ്പെട്ടു. സ്ത്രീ വിമോചനത്തിനുവേണ്ടി പ്രവർത്തിച്ച നേതാവ് ആയിരുന്നു. ആര്യ സമാജം നേതാവ് ആയിരുന്ന അദ്ദേഹം ആര്യ സഭ എന്ന പാർട്ടി രൂപീകരിക്കുകയും, വിവിധ മതങ്ങൾ തമ്മിൽ സംവാദം നടക്കുന്നതിന് നേതൃത്വം നൽകിയ വ്യക്തി ആയിരുന്നു സ്വാമി അഗ്നിവേശ്. രാജ്യത്തെ വർഗീയ ശക്തികളുടെ ആക്രമണത്തിന് നിരവധി തവണ അദ്ദേഹം ഇരയായിട്ടുണ്ട്. ഭാരതത്തിന്റെ സഹിഷ്ണതയുടെ പര്യായം ആയിരുന്ന സ്വാമി എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ചു രാജ്യ പുരോഗതിക്ക് വേണ്ടി പ്രയത്നിക്കണം എന്ന പക്ഷക്കാരനായിരുന്നു എന്നും ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റി അനുശോചന സന്ദേശത്തിൽ അഭിപ്രായപ്പെട്ടു.