ബഹ്റൈൻ :ആലപ്പുഴ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ . എം ലിജുവിന്റെ നേതൃത്വത്തിൽ “വീടണയാൻ നാടിന്റെ കൈത്താങ്ങ്” എന്ന ഫ്ലയിറ്റ് ടിക്കറ്റ് വിതരണ പദ്ധതിയുടെ ബഹ്റൈൻ വിതരണോദ്‌ഘാടനം ഓ ഐ സി സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം നിർവഹിച്ചു. ബഹ്‌റൈൻ ദേശീയ പ്രസിഡന്റ് ബിനു കുന്നംന്താനം ആശംസകൾ നേർന്നു .ആദ്യ ടിക്കറ്റ് ആലപ്പുഴ വെണ്മണി സ്വദേശി ജാൻസി ജോൺസന് ഓ ഐ സി സി ബഹ്‌റൈൻ ആലപ്പുഴ ജില്ല ജനറൽ സെക്രെട്ടറി മോഹൻകുമാർ നൂറനാട് ,ഒ ഐ സി സി ഓഫീസ് ചാർജ്ജ് വഹിക്കുന്ന സെക്രട്ടറി ഷാജി തങ്കച്ചൻ എന്നിവർ ചേർന്നു കൈമാറി. വ്യാഴാഴ്ച തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ ഇവർ നാട്ടിലേക്കു യാത്ര ചെയ്യും . ബഹ്റൈൻ ദേശീയ ജനറൽ സെക്രട്ടറി ബോബി പാറയിൽ , സെക്രട്ടറി മനു മാത്യു , ആലപ്പുഴ ജില്ലാ കമ്മറ്റി അംഗം സാമുവേൽ മാത്യു , യൂത്ത് വിങ് പ്രസിഡന്റ് ഇബ്രാഹിം അദുഹം , വൈസ് പ്രസിഡന്റ് സുനിൽ ചെറിയാൻ , പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി സൽമാൻ ഫാരിസ് തുടങ്ങിയവർ പങ്കെടുത്തു .