മനാമ : കെ പി സി സി പ്രസിഡന്റ് ആയി കെ. സുധാകരനെ നാമനിർദേശം ചെയ്ത എ ഐ സി സി യുടെ തീരുമാനം കേരളത്തിൽ കോൺഗ്രസ് പാർട്ടിയുടെ സുവർണ കാലത്തിലേക്ക് ഉള്ള ചുവട് വയ്പ്പാണെന്ന് ഒഐസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റി അഭിപ്രായപ്പെട്ടു.കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ പൂർണ്ണ മനസ്സോടെ സ്വാഗതം ചെയ്യുന്ന തീരുമാനമാണ്. ഗ്രുപ്പുകൾക്ക് അതീതമായി പാർട്ടി പ്രവർത്തകരുടെ വികാരം മനസ്സിലാക്കി, അവരോടൊപ്പം നിൽക്കുന്ന നേതാവ് ആയത് കൊണ്ടാണ് അദ്ഹത്തെ പാർട്ടി പ്രവർത്തകർ ഇഷ്ടപെടുന്നത്.കഴിഞ്ഞ കാലത്ത് കണ്ണൂർ ജില്ലയിൽ പാർട്ടിക്ക് നേരെ നടന്ന അക്രമങ്ങളിൽ സാധാരണ പ്രവർത്തകർക്ക് സംരക്ഷണം നൽകുവാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിന് കഴിഞ്ഞു.
സംഘടനയെ കണ്ണിലെ കൃഷ്‌ണമണി പോലെ സൂക്ഷിക്കുവാൻ കരുത്തുള്ള നേതാവ് ആണ് കെ സുധാകരൻ എന്ന് ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ എന്നിവർ അഭിപ്രയപ്പെട്ടു.