മനാമ : കെ സുധാകരനെ കെ പി സി സി പ്രസിഡന്റായി നമ്മനിർദ്ദേശം ചെയ്ത എ ഐ സി സി യുടെ തീരുമാനം കേരളത്തിൽ കോൺഗ്രസ് പാർട്ടിയുടെ തിരിച്ചു വരവിനു കാരണം ആകുമെന്ന് ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും, നിയമ സഭയിലേക്കും നടന്ന തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഉണ്ടായ പരാജയം പരിഹരിച്ചു മുന്നോട്ട് നയിക്കുവാൻ കെ സുധാകരന്റെ നേതൃത്വപാടവം സഹായിക്കും. എല്ലാ നേതാക്കളുടെയും പിന്തുണയോടെ ഗ്രുപ്പുകൾക്ക് അതീതമായി പാർട്ടിയുടെ വിജയം മാത്രം ലക്ഷ്യമിട്ട് മുന്നോട്ട് പോയാൽ കഴിഞ്ഞ കാലങ്ങളിൽ പാർട്ടിയിൽ നിന്ന് അകന്ന് പോയ ജനവിഭാഗങ്ങളെ പാർട്ടിയിലേക്ക് കൊണ്ട് വരുവാൻ കെ സുധാകരന് സാധിക്കും എന്നും രാജു കല്ലുംപുറം അഭിപ്രായപ്പെട്ടു.