ഏത് സമയത്തും മാറാവുന്ന അതിർത്തികൾ മാത്രമാണ് ദേശീയതയുടെ അതിർവരമ്പുകൾ. റഷ്യയുടെയും ഉക്രൈനിന്റെയും ഉദാഹരണങ്ങൾ നമ്മൾ ഇന്ന് കണ്ടു കൊണ്ടിരിക്കുന്നു. രാജ്യത്തെ അതിർവരമ്പിനകത്തുള്ളവരുടെ ദേശീയത ചോദ്യം ചെയ്യപ്പെടുകയും ദേശരാഷ്ട്രങ്ങൾക്കപ്പുറത്തുള്
ലോകത്തെ ഏറ്റവും പ്രഗൽഭമായ സർവകലാശാലകളിൽ നിന്ന് ഡോക്ടറേറ്റ് നേടിയ, രാഷ്ട്രമീമാംസയിൽ അഗ്രഗണ്യനായ ഡോക്ടർ അംബേദ്കർക്കു പോലും സാമൂഹിക അംഗീകാരം നൽകാത്ത മനുഷ്യർ ഉണ്ടായിരുന്ന രാജ്യമാണ് നമ്മുടേത്. ഭരണഘടന അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഡോ. അംബേദ്കറെ തോൽപ്പിക്കാൻ ശ്രമിച്ചവരും ഇവിടെ ഉണ്ടായിട്ടുണ്ട്. അത്രമേൽ ശക്തമായ ജാതീയത ഇന്നും പല രൂപത്തിൽ നിലനിൽക്കുന്നു എന്നത് ഖേദകരമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മനാമ: ഒരു പ്രത്യേകതരം ആശയത്തിലേക്ക് മനുഷ്യനെ ബലപ്രയോഗത്തിലൂടെ കൊണ്ടുപോകുന്ന അപകടകരമായ ധ്രുവീകരണത്തിലേക്ക് രാജ്യം എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സൗഹൃദത്തിൻറെ മാനവിക ചെറുത്തുനിൽപ്പുകൾ ഉണ്ടാകണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ എ. ഷഫീഖ്. ഹ്രസ്വ സന്ദർശനാർത്ഥം ബഹ്റൈനിൽ എത്തിയ അദ്ദേഹം ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക നേതൃത്വവുമായി നടത്തിയ സൗഹൃദ സംഗമത്തിൽ സംസാരിക്കുകയായിരുന്നു. ആയുധങ്ങളും സംഘർഷവും ഉപയോഗിച്ചുള്ള പ്രതിരോധങ്ങൾക്ക് പുതിയ കാലത്ത് പ്രസക്തിയില്ല. ആശയങ്ങളുടെ വീണ്ടെടുപ്പാണ് വേണ്ടത്. ആശയങ്ങളാണ് മനുഷ്യരെ സ്വാധീനിക്കേണ്ടത്. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും ഒരുമിച്ചിരിക്കലിൻ്റെതുമായ ആശയങ്ങൾ ലോകത്തിന് പകർന്നു നൽകാൻ നമുക്ക് കഴിയണം. നമ്മൾ നല്ല മനുഷ്യരായിരിക്കുകയും നല്ല സ്നേഹിതരും ആയിരിക്കുകയും അതിൽ നമ്മെ ഉറപ്പിച്ചു നിർത്തുകയും ചെയ്യുന്നതിലൂടെ മാത്രമേ വിഭാഗീയതയെയും ധ്രുവീകരണത്തെയും മറികടക്കുവാൻ സാധിക്കുകയുള്ളൂ. ഈ കാലഘട്ടത്തിൽ നമുക്ക് നിർവഹിക്കാനുള്ള സുപ്രധാനമായ രാഷ്ട്രീയ സാമൂഹിക പ്രവർത്തനമാണത്. ഒരുമിച്ചിരിക്കുന്നതെല്ലാം വലിയ സംഘർഷത്തിൽ കലാശിക്കുന്ന കാലത്ത് ഒരുമിച്ചിരിക്കാനും വ്യത്യസ്തമായ രുചികൾ ആസ്വദിക്കാനും കഴിയുന്ന സ്ഥലങ്ങൾ ബോധപൂർവ്വം നാം സൃഷ്ടിക്കണം. വിഭാഗീയതക്കെതിരെ നാം ബോധപൂർവ്വം സൗഹൃദങ്ങൾ നിർമ്മിക്കണം. വിഭാഗീയതയെയും ധ്രുവീകരണത്തെയും സൗഹൃദത്തിലൂടെ മാത്രമേ തകർക്കാൻ കഴിയു.
പ്രവാസി വെൽഫെയർ പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ അധ്യക്ഷത വഹിച്ച സൗഹൃദ സംഗമത്തിൽ ജനറൽ സെക്രട്ടറി സി. എം. മുഹമ്മദലി സ്വാഗതവും മജീദ് തണൽ നന്ദിയും പറഞ്ഞു. ബഹ്‌റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളായ ഡോ. ബാബു രാമചന്ദ്രൻ, റഷീദ് മാഹി, ഹാരിസ് പഴയങ്ങാടി, ഫസൽ ഭായ്, ബിനു കുന്നന്താനം ,അസീൽ അബ്ദുർറഹ്മാൻ, ഗഫൂർ കൈപ്പമംഗലം, ശംസുദ്ധീൻ വെള്ളിക്കുളങ്ങര, കെ. ടി. സലിം, മണിക്കുട്ടൻ, സുനിൽ ബാബു, സെയ്ദ് ഹനീഫ്, സൽമാനുൽ ഫാരിസ്, ആസാദ്, ശിഹാബ് പ്ലസ്, ജമാൽ ഇരിങ്ങൽ, സമീർ കാപിറ്റൽ, നിസാർ, ചെമ്പൻ ജലാൽ, റംഷാദ് അയലിക്കാട്, നിസാർ കുന്നംകുളം, കെ. പി.ബഷീർ, ഈ കെ സലിം, എം. എം.സുബൈർ, ജമീല അബ്ദുറഹ്‍മാൻ, മുഹമ്മദലി മലപ്പുറം, ആഷിക് എരുമേലി, ഷിജിന ആഷിക്, ഇർഷാദ് കോട്ടയം, അനസ് കാഞ്ഞിരപ്പള്ളി എന്നിവരും പങ്കെടുത്തു.