മഴയും പേമാരിയും വന്നാൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പാ​ടി​ല്ല തൊഴിൽ മന്ത്രാലയം

മ​സ്​​ക​റ്റ് : മാറിവരുന്ന കാലാവസ്ഥ സാഹചര്യത്തിൽ ഇനിമുതൽ മോ​ശം കാ​ലാ​വ​സ്​​ഥാ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പാ​ടി​ല്ലെ​ന്ന്​

ഒ​മാ​ൻ മാ​ന​വ വി​ഭ​വ​ശേ​ഷി വ​കു​പ്പ്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. ജോ​ലി​ക്കാ​രു​ടെ ജീ​വ​ൻ പ​ന്താ​ടി​യു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​മാ​നി തൊ​ഴി​ൽ നി​യ​മ​ത്തി​​ന്റെ ലം​ഘ​ന​മാ​ണ്. മ​സ്​​ക​ത്തി​ൽ ക​ന​ത്ത മ​ഴ​യി​ൽ പൈ​പ്പ്​​ലൈ​ൻ പ​ദ്ധ​തി​യി​ലെ ജോ​ലി​ക്കാ​രാ​യ ആ​റ്​ ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ൾ മ​ര​ണ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യ​ത്തി​ന്റെ മു​ന്ന​റി​യി​പ്പ്.

ഇത്തരം സാഹചര്യങ്ങളിൽ ഇനിമുതൽ കർശന പരിശോധന നടത്തും, കുറ്റക്കാർക്കെതിരെ നടപടിയും സ്വീകരിക്കും.തൊ​ഴി​ലി​ട​ങ്ങ​ളി​ൽ ജീ​വ​ന​ക്കാ​രു​ടെ ആ​രോ​ഗ്യ​ത്തി​നും സു​ര​ക്ഷ​ക്കു​മാ​ണ്​ പ​ര​മാ​വ​ധി പ​രി​ഗ​ണ​ന നല്കേണ്ടതെ​ന്ന്​ മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യ​ത്തി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​ൻ പ​റ​ഞ്ഞു.അ​വ​രു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന ഒ​രു പ്ര​വൃ​ത്തി​യും ക്ഷ​മി​ക്കാ​ൻ ക​ഴി​യി​ല്ല.ആ​റ്​ ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ൾ മ​ര​ണ​പ്പെ​ട്ട സം​ഭ​വം സം​ബ​ന്ധി​ച്ച്​ മ​ന്ത്രാ​ല​യം അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ക​യാ​ണെ​ന്നും ഉ​ത്ത​ര​വാ​ദി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഉ​ദ്യോ​ഗ​സ്​​ഥ​ൻ പ​റ​ഞ്ഞു.