ബഹ്റൈൻ : ചെലവ് ചുരുക്കൽ പദ്ധതിയുടെ ഭാഗമായി വിദേശങ്ങളിൽ വെച്ച് നടക്കുന്ന പരിപാടികളിൽ ബഹ്റിനെ പ്രതിനിധീകരിച്ച് പോകുന്നവരുടെ എണ്ണം കുറക്കാൻ കഴിഞ്ഞ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നേതൃത്വത്തിൽ ചേർന്ന യോഗം നിർദ്ദേശം നൽകി , ഈ നിർദ്ദേശം അനുസരിച്ചു വിദേശ രാജ്യങ്ങളിൽ നടക്കുന്ന സമ്മേളനങ്ങൾക്കും മറ്റ് പരിപാടികൾക്കും മന്ത്രിമാർ മാത്രം പങ്കെടുക്കാൻ പാടുള്ളു , ഇത് മൂലം യാത്ര ചെലവ് കുറക്കാനും പങ്കെടുക്കുന്ന പരുപാടിയിൽ വ്യക്തമായ സാന്നിധ്യം ഉറപ്പിക്കാനും സാധിക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു