മസ്‌കറ്റ്: റംസാന്‍ മാസത്തില്‍ പതിനഞ്ചോളം പേര്‍ ഇസ്ലാം മതം സ്വീകരിച്ചു.മിനിസ്‌ട്രി ഓഫ് എന്‍ഡോവ്‌മെന്റ് ആന്‍ഡ് റിലീജിയസ് അഫയേഴ്‌സ് നടത്തിയ രണ്ടാമത് വാര്‍ഷിക റംസാന്‍ പരിപാടിയിലാണ് ഇത്രയും പേര്‍ മതം മാറിയത്. ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്ററിലാണ് പരിപാടി നടന്നത്. നിരവധിപ്പേര്‍ പരിപാടിയില്‍ പങ്കെടുത്തു. ഇസ്ലാം മതത്തെക്കുറിച്ച് അറിയാനും പഠിക്കാനും പ്രതേക സൗകര്യം ഒരുക്കിയിരുന്നു.ഇസ്ലാം മതവിശ്വാസികളല്ലാത്തവരും പരിപാടിയുടെ ഭാഗമാകാനെത്തിയിരുന്നു. യുഎസില്‍ നിന്നുള്ള ഇസ്ലാം മതപണ്ഡതിന്‍ ഖാലിദ് യാസിം ആയിരുന്ന പരിപാടിയുടെ പ്രധാന അതിഥി. ഇസ്ലാമിനെക്കുറിച്ചുള്ള ചോദ്യോത്തര പരിപാടികളും ഇവിടെ നടന്നു. പതിനഞ്ച് പ്രവാസികളാണ് ഇസ്ലാം മത്തതിലേക്ക് ആകൃഷ്ടരായി മതം മാറിയത്.