മനാമ : ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ബഥെൽ ട്രേഡിങ് ഡബ്ല്യൂ. എൽ. എൽ സ്പോൺസർ ചെയ്യുന്ന വി. വി. ആൻഡ്രൂസ് വലിയവീട്ടിൽ മെമ്മോറിയൽ ഏവർറോളിംഗ് ട്രോഫിക്കും, കെ. ഇ. ഈശോ ഈരേച്ചേരിൽ ഏവർറോളിംഗ് ട്രോഫിക്കും, സെഫോറ ഇൻഫോ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റട്ട് ഏവർറോളിംഗ് ട്രോഫിക്കും ക്യാഷ് അവാർഡിനും വേണ്ടിയുള്ള പ്രഥമ ജി. സി. സി. കപ്പ് ചാമ്പ്യൻഷിപ്പ് നാടൻ പന്ത് കളി മത്സരം ” പവിഴോത്സവം – 2024″ സിഞ്ചിലുള്ള അൽ അഹലി ക്ലബ് മൈതാനിയിൽ നാളെ തുടക്കം കുറിക്കുന്നു. ഖത്തർ, കുവൈറ്റ്, യു. എ. ഇ, ബഹ്‌റിൻ ടീമുകൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നു. മികച്ച നാടൻ പന്ത് കളി താരങ്ങൾക്ക് വ്യക്തിഗത സമ്മാനങ്ങളും നൽകുന്നു. പവിഴോത്സവം – 2024 ന്റെ ഔദ്യോഗിക ഉത്ഘാടനം ജൂൺ 16 ന് രാവിലെ 6:00 ന് കേരള നേറ്റീവ് ബോൾ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ശ്രീ. സന്ദീപ് എസ്. കരോട്ട്കുന്നേൽ നിർവ്വഹിക്കും. നാടൻ പന്ത് കളി മത്സത്തിന് തുടക്കം കുറിച്ചുകൊണ്ട് പ്രമുഖ നാടൻ പന്ത് കളി താരം കമ്പംമേട് ടീമിന്റെ ശ്രീ. ബിജോമോൻ സ്കറിയ ആദ്യ പന്ത് വെട്ടി ഉത്ഘാടനം ചെയ്യും. 17/06/2024 തിങ്കളാഴ്ച്ച വൈകുന്നേരം 5 മണിക്ക് ടൂർണമെന്റിന്റെ സമാപന സമ്മേളനം H.E. മുഹമ്മദ് ഹുസൈൻ അൽ ജനഹി എം. പി ഉത്ഘാടനം ചെയ്യും. ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് ഇടവക വികാരി ഫാ. ജോൺസ് ജോൺസൺ, കേരള നേറ്റീവ് ബോൾ സംസ്ഥാന പ്രസിഡന്റ് സന്ദീപ് എസ്., കേരള സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണ പിള്ള, വൈസ് പ്രസിഡന്റ് വർഗീസ് കാരയ്ക്കൽ, ഫ്രാൻസിസ് കൈതാരം, പ്രമുഖ നാടൻ പന്ത് കളി താരം ബിജോമോൻ സ്കറിയ, ഒ. ഐ. സി. സി. ഗ്ലോബൽ ജനറൽ രാജു കല്ലുമ്പുറം, മുൻ ദേശീയ പ്രസിഡന്റ് ബിനു കുന്ദന്താനം, സിംസ് സെക്രട്ടറി സെബിൻ കുര്യക്കോസ്, പൊതുപ്രവർത്തകരായ സയിദ് ഹനീഫ്, തോമസ് ഫിലിപ്പ് എന്നിവർ പങ്കെടുക്കും എന്ന് സംഘാടകർ അറിയിച്ചു.