റിപ്പോർട്ട് :ജോൺസൻ ചാൾസ്,കോർക്ക്
കോര്‍ക്ക് :അയര്‍ലണ്ടില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ ഒന്നിച്ച് അണിനിരക്കുന്ന ഓണാഘോഷത്തിന് വേദിയാവാന്‍ കോര്‍ക്ക് ഒരുങ്ങുന്നു.കോര്‍ക്കിലെ എല്ലാ പ്രമുഖ സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിലാണ് ഇത്തവണയും “ഒരുമയുടെ” ഓണാഘോഷം.വേള്‍ഡ് മലയാളി കൗണ്‍സിലും കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷനും ഒന്നി ച്ചു ചേര്‍ന്നാണ് കോര്‍ക്ക് മലയാളികളുടെ ഓണാഘോഷം സംഘടിപ്പിക്കുന്നത്. സെപ്റ്റംബര്‍ 2 ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 5 മണിവരെ ടോഗര്‍ സെന്റ് ഫിൻബയേഴ്സ്ക്ളബില് വെച്ചാണ് ഓണാഘോഷം നടത്തപ്പെടുന്നത്. അറുനൂറിലധികം പേര് പങ്കെടുക്കുന്ന ഈ ഓണാഘോഷം രാവിലെ 9 മണിക്ക് അത്തപ്പൂക്കള മത്സരത്തോട ആരംഭിക്കുന്നു തുടര്‍ന്നു വിവിധ കായിക മത്സരങ്ങള്‍ നടത്തപ്പെടും.
അയര്‍ലണ്ടിലെ വടംവലി ചാമ്പ്യന്മാരുടെ നാടായ കോര്‍ക്കില്‍ ഇതാദ്യമായി 600 കിലോ വിഭാഗത്തില്‍ കരൂത്തന്മ്മാര് ഏറ്റുമുട്ടുന്ന വാശിയേറിയ വടം വലി മത്സരമൊരുക്കിയാണ് ഓണത്തെ വരവേല്‍ക്കുന്നത്.ഉച്ചയ്ക്ക് ഡബ്ലിനിലെ റോയല്‍ കാറ്ററിംഗ് വിവിധ സമൃദ്ധമായ ഓണ സദ്യയൊരുക്കും.കുട്ടികളും മുതിര്‍ന്നവരും പങ്കടുക്കുന്ന കലാ മത്സരത്തോട് കൂടി വൈകിട്ട് 5 മണിക്ക് ഓണാഘോഷങ്ങള്‍ക്ക് പര്യവസാനമാവും.ടിക്കറ്റ് അവശ്യം ഉള്ളവര്‍ ഓഗസ്റ്റ് 30 ന് മുമ്പായി കമ്മിറ്റി അംഗങ്ങളും മായിബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.