മനാമ : ബഹറിനിൽ പതിനേഴു പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു . ഷാർജ, ദുബായ് എന്നിവിടങ്ങളിൽ ഉള്ള വിമാനസർവീസുകൾ അടുത്ത നാല്പത്തി എട്ടു മണിക്കൂർ സമയത്തേക്ക് റദ്ദ് ചെയ്തു. വൈറസ് ബാധയെ നേരിടാൻ സമഗ്രമായ സംവിധാനങ്ങൾ പാലിക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രലയം . ഇറാനിൽ നിന്നെത്തിയ ആറുപേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്തെത്തീകരിച്ചതോടെ ബഹ്റിനിൽ വൈറസ് ഉറ്റവരുടെ എണ്ണം പതിനേഴായി . ഷാർജ, ദുബായ് എന്നിവിടങ്ങളിൽ ഉള്ള വിമാനസർവീസുകൾ അടുത്ത 48 മണിക്കൂർ സമയത്തേക്ക് റദ്ദ് ചെയ്തു. വൈറസ് ബാധ കൂടുതൽ പടരാതിരിക്കാൻ ഉള്ള മുൻകരുതൽ എന്ന നിലയിലാണ് അധികൃതർ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.സിവിൽ ഏവിയേഷൻ അഫേഴ്സ് ആണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് . ഇറാനിൽ നിന്ന് ഷാർജ വഴി എത്തുന്ന നാല് വനിതാ ബഹ്റൈൻ പൗരന്മാർക്കും ഇറാനിൽ നിന്ന് വന്ന മൂന്ന് പുരുഷ ബഹ്റൈൻ പൗരന്മാർക്കും രണ്ട് സൗദി പൗരന്മാർക്കും ഇതിൽ ഉൾപെടും . കൊറോണ വൈറസ് ബാധയേറ്റ് രോഗിയെ പ്രത്യേകം തയ്യാറാക്കിയ വാർഡിലാണ് ചികിത്സ നൽകുന്നത്. ഇവരുമായി സമ്പർക്കം നടത്തിയ ആളുകളും നിരീക്ഷണത്തിലാണ്. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോററ്ററി വൈറസ് പടരുന്നത് തടയുന്നതിനാവശ്യമായ മുൻ കരുതൽ നടപടി ക്രമങ്ങളെ കുറിച്ച് ചെയ്തു . പ്രവാസികളും ബഹ്റൈൻ നിവാസികളും ഉൾപ്പെടെ ഉൾപ്പെടെ ഉള്ളവരുടെ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനുള്ള എല്ലാ നടപടി ക്രമങ്ങളും സ്വീകരിച്ചതായി ആരോഗ്യ മന്ത്രലയം മുൻപ് അറിയിച്ചിരുന്നു . ആദ്യ ഘട്ടം എന്ന നിലയിൽ പ്രവാസികളുടെ ഇടയിൽ കൊറോണ വൈറസുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറുവാൻ വിവിധ ഭാഷകളിൽ മൊബൈൽ എസ് എം എസ് നൽകും .വീടുകളിൽ ജോലി ചെയ്യുന്നവർ മെഡിക്കൽ പരിശോധനക്ക് വിധേയരാകണം . വൈറസ് ബാധ ഉള്ളവരുമായി സമ്പർക്കം പുലർത്തിയവരെ എല്ലാം കണ്ടെത്തിയതായും പതിനാലു ദിവസത്തേക്ക് നിരീക്ഷണത്തിൽ പാർപ്പിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു . കൂടുതൽ പരിഭ്രാന്തർ ആകേണ്ട സാഹചര്യം ഇല്ലെന്നും ചുമ , പനി , ശ്വാസ തടസം എന്നിവ നേരിട്ടാൽ 444 എന്ന നമ്പറിൽ വിളിച്ചു സഹായം തേടണമെന്നും ആരോഗ്യ മന്ത്രലയം അറിയിച്ചു . ഗൾഫ് ഹെൽത്ത് കൗൺസിലും ലോകാരോഗ്യ സംഘടനയും നിർദേശിച്ച അന്താരാഷ്ട്ര മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി വൈറസ് ബാധയെ നേരിടാൻ സമഗ്രമായ സംവിധാനങ്ങൾ പാലിക്കുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു