മസ്കറ്റ് : ഒമാനിൽ 106 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 1614 ആയി. ഇതിൽ 238 പേരാണ് രോഗ മുക്തർ. 1368 പേർ വിവിധ ആശുപത്രികളിൽ ചികിൽസയിലുണ്ട്. ബുധനാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ 71 പേരും വിദേശികളാണ്. പുതുതായി വൈറസ് ബാധിതരായവരിൽ 74 പേരാണ് മസ്കത്ത് ഗവർണറേറ്റിൽ നിന്നുള്ളത്. ഇവിടെ മൊത്തം കോവിഡ് ബാധിതർ 1238 ആയി. മരിച്ച എട്ടുപേരും മസ്കത്തിൽ ചികിത്സയിലിരുന്നവരാണ്. തെക്കൻ ബാത്തിനയിലെ വൈറസ് ബാധിതരുടെ എണ്ണം 121 ആയി. സോഹാറിൽ കോവിഡ് ബാധിതർ 69 ആയിട്ടുണ്ട്. സൂറിൽ അഞ്ചുപേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇബ്രി മേഖലയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 23ലേക്ക് ഉയർന്നതായും ആരോഗ്യ മന്ത്രാലയം ബുധനാഴ്ച പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു .