ഒമാനിൽ കൊറന്റ്യൻ ലംഘിച്ചതിന് 11പേരെ അറസ്റ്റ് ചെയ്തു

മസ്കറ്റ്: കോവിഡ്-19 പ്രതിരോധ നടപടികളുടെ ഭാഗമായി നിർദ്ദേശിച്ചിട്ടുള്ള കൊറന്റിൻ ലംഘിച്ചതിന് 11പേരെയും, ഊഹാപോഹങ്ങൾ പ്രചരിപ്പിച്ച 9 പേരെയും അറസ്റ്റ് ചെയ്തു പബ്ലിക് പ്രോസിക്യുഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ ആണ് നടപടി എടുത്തതായി അറിയിച്ചത്.

ഒമാനിൽ വ്യാ​ജ​വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ച്ചാ​ൽ മൂ​ന്ന്​ വ​ർ​ഷം വ​രെ ത​ട​വ്​

മ​സ്​​ക​റ്റ് : കോ​വി​ഡ്​ -19 നുമായി ബന്ധപ്പെട്ട വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ളും പ്ര​ചാ​ര​ണ​ങ്ങ​ളും പ്രചരിപ്പിച്ചാൽ പിടിവീഴും.ഔദ്യോഗിക സ്രോ​ത​സ്സു​ക​ളി​ൽ നി​ന്ന​ല്ലാ​ത്ത വാ​ർ​ത്ത​ക​ളും വി​വ​ര​ങ്ങ​ളും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്​​റ്റ്​ ചെ​യ്യു​ന്ന​തും ശി​ക്ഷാ​ർ​ഹ​മാ​യ കു​റ്റ​മാ​ണെ​ന്ന്​ ഗവൺമെന്റ് ​ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്​ ക​ഴി​ഞ്ഞ ദി​വ​സം മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. മൂ​ന്ന്​ വ​ർ​ഷം ത​ട​വും പി​ഴ​യു​മാ​ണ്​ ശി​ക്ഷ.പൊ​തു​സ​മൂ​ഹ​ത്തി​ന്റെ ക്ര​മ​ത്തെ​യും സ​മാ​ധാ​നാ​ന്ത​രീ​ക്ഷ​ത്തെ​യും ബാ​ധി​ക്കു​ന്ന വാ​ർ​ത്ത​ക​ളും പ്ര​ചാ​ര​ണ​ങ്ങ​ളു​മാ​ണ്​ ശി​ക്ഷാ​ർ​ഹ​വും മൂ​ന്ന്​ വ​ർ​ഷം വ​രെ ത​ട​വ്​ ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തെ​ന്നും സർക്കാർ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ഡിപ്പാർട്ടമെന്റ് ​മു​ന്ന​റി​യി​പ്പി​ൽ അ​റി​യി​ച്ചു.