മനാമ : ബഹ്റൈൻ ദേശീയ ദിനാഘോഷത്തിൻ്റെ ഭാഗമായി ലുലു ഹൈപ്പർമാർക്കറ്റിൽ സ്വദേശി ഉൽപന്നമേള ആരംഭിച്ചു. ദാനാ മാളിൽ നടന്ന ചടങ്ങിൽ വ്യവസായ വാണിജ്യമന്ത്രി അബ്ദുല്ല ബിൻ അദേൽ ഫക്രൂ മേള മേളയുടെ ഉദ്ഘാടനം നിർവഹിച്ചു . ബഹ്റൈൻ ദേശീയദിനത്തിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫക്കും ആശംസകൾ നേരുന്നതായി ലുലു ഇന്റർനാഷനൽ ഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലി സന്ദേശത്തിൽ പറഞ്ഞു. എക്സ്പോർട്ട് ബഹ്റൈൻ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ സഫ ഷരീഫ് അബ്ദുൽഖാലിഖ് ചടങ്ങിൽ പങ്കെടുത്തു.ഫാർമേഴ്സ് മാർക്കറ്റ്, ബഹ്റൈൻ ചെറുകിട മേഖല, എക്സ്പോർട്ട് ബഹ്റൈൻ പ്രോത്സാഹിപ്പിക്കുന്ന ഉൽപന്നങ്ങൾ എന്നിവയാണ് ഉൽപന്നമേളയിൽ പ്രദർശിപ്പിച്ചിരിക്കുന്നു . പ്രശസ്ത ബഹ്റൈനി ഷെഫ് അലായുടെ കുക്കറി ഡെമോയും ഇതോടൊപ്പം ഉണ്ടാകും . ബഹ്റിനിലെ എല്ലാ ലുലു മാർക്കറ്റുകളിലും ദേശിയ ദിന പ്രൊമോഷൻ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.