കുവൈറ്റിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി : കൊലപാതകത്തിനുശേഷം ഭര്ത്താവ് ആത്മഹത്യ ചെയ്തതെന്ന് സൂചന

കുവൈത്ത് : മലയാളി ദമ്പതികളെ കുവൈത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ സാല്‍മിയയിലായിരുന്നു സംഭവം കണ്ടെത്തിയത് . പത്തനംതിട്ട മല്ലശ്ശേരി പൂങ്കാവ് പൂത്തേത്ത് പുത്തന്‍വീട്ടില്‍ സൈജു സൈമണ്‍ ഭാര്യ ജീന എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . ജീനയെ വീടിനുള്ളില്‍ മരിച്ച നിലയിലും സൈജുവിനെ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയിലും ആണ് കണ്ടെത്തിയത് . കുവൈത്ത് ആരോഗ്യ മന്ത്രാലയത്തില്‍ ജീവനക്കാരനായ സൈജുവും സാല്‍മിയയിലെ ഇന്ത്യന്‍ മോഡല്‍ സ്‍കൂളില്‍ ഐ.ടി ജീവനക്കാരിയായ ജീനയും ഒരു വര്‍ഷം മുമ്പാണ് വിവാഹിതരായത്. ഇരുവരുടെയും പുനര്‍ വിവാഹമായിരുന്നു.സൈജുവിന്റ്റെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് ഇവര്‍ താമസിക്കുന്ന ഫ്ലാറ്റിന്റെ പൂട്ട് തകര്‍ത്ത് അകത്ത് പ്രവേശിച്ചപ്പോള്‍ കുത്തേറ്റ് മരിച്ച നിലയില്‍ ജീനയെ കണ്ടെത്തുകയായിരുന്നു. പ്രാഥമിക അനുമാനം അനുസരിച്ചു ജീനയെ കുത്തിക്കൊന്ന ശേഷം സൈജു ആത്മഹത്യ ചെയ്‍തുവെന്നാണ് കരുതുന്നത് സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.