ബഹ്‌റൈൻ : ബഹ്‌റിനിലേയ്ക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച രണ്ട് പേർക്ക് അഞ്ച് വർഷം വീതം തടവ് ശിക്ഷ കോടതി വിധിച്ചു.ആന്റി − നർക്കോട്ടിക് ഡിപ്പാർട്മെന്റ് നടത്തിയ പരിശോധനയിൽ ഇവർ കൊണ്ടുവന്ന ബാഗിന്റെ ഹാൻഡിലുകളിൽ മയക്കുമരുന്ന് ഒളിപ്പിച്ചു വച്ചതായി കണ്ടെത്തുക ആയിരുന്നു . തുടർന്ന് ഇവരെ നടപടിക്ക് വിധേയരാക്കിയിരുന്നു , ഒരു തായ്‌ലൻഡ് സ്വദേശിനിയും വനിതയ്ക്കും, സ്വദേശിക്കും ആണ് കോടതി തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. കൂടാതെ ഇരുവർക്കും 3000 ബഹ്‌റിൻ ദിനാർ വീതം പിഴയും വിധിച്ചിട്ടുണ്ട്.