മനാമ : ബഹറൈനിൽ കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ
പ്രവർത്തനങ്ങൾക്ക് കാരുണ്യ ഹസ്തവുമായി ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് ഭക്ഷ്യ സാധനങ്ങളുടെ കിറ്റുകൾ കൈമാറി. മഹാമാരിയെ പ്രതിരോധിക്കുന്നതിൻറെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരുന്ന സാഹചര്യത്തിൽ പ്രയാസപ്പെടുന്ന സഹജീവികൾക്ക് കൈത്താങ്ങായി ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അദീബ് അഹ്മദിൻറെ പ്രത്യേക നിർദ്ദേശ പ്രകാരം ലുലു ഇൻറെർനേഷണൽ എക്സ്ചേഞ്ച് ബഹ്റൈൻ ജനറൽ മാനേജർ സുദേശ് കുമാർ ഭക്ഷണ കിറ്റുകൾ ഇന്ത്യൻ ഇസ്ലാഹി സെന്റർ ഭാരവാഹികൾക്ക് കൈമാറി. ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് സഫീർ , സെക്രട്ടറി നൂറുദ്ധീൻ , ഭാരവാഹികളായ നാസർ ,സമീർ ,
ലുലു എക്സ്ചേഞ്ച് ഹെഡ് ഓഫീസ് സ്റ്റാഫുകളായ സന്ദീപ് കുമാർ കെ.എം., രഘുനാഥ് എം.കെ., നിധിൻ.ജി. എന്നിവർ സന്നിഹിതരായിരുന്നു