ഒമാനിലെ പൊതു ഗതാഗത സംവിധാനം താൽക്കാലികമായി നിർത്തുന്നു

മസ്കറ്റ് : കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി ഒമാനിലെ പൊതു ഗതാഗത സംവിധാനമായ മൊവാസലാത്ത് ടാക്സി,മൊവാസലാത് ബസ്, ഫെറി സർവീസുകൾ എന്നിവ താത്കാലികമായി നിർത്തുന്നതായി പബ്ലിക് ട്രാൻസ്‌പോർട് അതോറിറ്റി അറിയിച്ചു. 2020-മാർച്ച് 19 മുതൽ നിരത്തിൽ തലകാലികമായി പൊതുഗതാഗത സംവിധാനം ഉണ്ടാകില്ല. എന്നാൽ മസീറ, മുസന്ദം ദീപുകളിലേക്കുള്ള ഫെറി സർവീസുകളെ വിലക്ക് ബാധിക്കില്ലെന്നും പബ്ലിക് ട്രാൻസ്‌പോർട് അതോറിറ്റി അറിയിച്ചു. ഇനി ഒരു അറിപ്പുണ്ടാകുന്നതുവരെ പൊതുഗതാഗത സേവനം ഉണ്ടാകില്ലെന്നാണ് നോട്ടീസിൽ പറയുന്നത്.