മസ്കറ്റ് : ഒമാനിൽ മൂന്ന് പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ജി.സി.സി രാജ്യത്തിൽ നിന്ന് മടങ്ങിയെത്തിയ ബന്ധുവായ രോഗിയുമായുള്ള സമ്പർക്കത്തിലൂടെയാണ് ഇവർ രോഗികളായത്. ഇതോടെ ഒമാനിൽ മൊത്തം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 55 ആയി ഉയർന്നു.ഇതിൽ 17 പേർ രോഗ വിമുക്തി നേടിയിട്ടുണ്ട്. വൈറസ്ബാധയുള്ളയാളുമായുള്ള സമ്പർക്കത്തിലൂടെ ഇതുവരെ എട്ടുപേർക്കാണ് രോഗം പകർന്നത്.