ആസ്റ്റർ ഹോസ്പിറ്റൽ മെഡിക്കൽ സംഘം.ആരോഗ്യപരിശോധന നടത്തി

ദുബായ് : മലയാളികൾ ഏറെയുള്ള ദുബൈയിലെ ദയറാ, നൈഫ് പ്രദേശത്തെ താമസക്കാരിൽ കോവിഡ് 19 പരിശോധന നടത്തി ആസ്റ്റർ ഹോസ്പിറ്റൽ മെഡിക്കൽ സംഘം.ആരോഗ്യപരിശോധന നടത്തി ആസ്റ്റർ മെഡിക്കൽ സംഘം.ആസ്റ്റർ ഹോസ്പിറ്റലിലെ ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ അംഗങ്ങൾ എന്നിവരടങ്ങിയ 40പേരാണു സേവന പ്രവർത്തനം നടത്തിയത്.400ൽ അധികം പേരിൽ കോവിഡ് പരിശോധന നടത്താനുള്ള സ്രവ സാമ്പിളുകൾ ശേഖരിച്ചതായും ആസ്റ്റർ ക്ലിനിക് ആൻഡ് ഹോസ്പിറ്റൽ സി.ഇ.ഒ ഡോ. ജോബിലാൽ വാവച്ചൻ അറിയിച്ചു. ദുബായ് ഹെൽത്ത് അതോറിറ്റി, ദുബായ് പൊലീസ് എന്നിവരുടെ സഹകരണത്തോടെയായിരുന്നു പരിശോധന. താമസക്കാരുടെ താപനില പരിശോധിക്കുകയും ഒരോരുത്തരുടെയും യാത്രാവിവരങ്ങൾ ചോദിച്ചറിഞ്ഞ് രേഖപ്പെടുത്തുകയും ചെയ്തു. കടുത്ത പനിയും മറ്റ് രോഗലക്ഷണങ്ങളും കാണിച്ചവരെ ആംബുലൻസുകളിൽ ഐസലേഷൻ വാർഡുകളിലേക്ക് മാറ്റി. രോഗലക്ഷണം കാണിക്കാത്തവരെ സമ്പർക്കവിലക്കോടെ കഴിയാൻ നിർദേശിച്ചു. കഴിഞ്ഞദിവസങ്ങളിൽ ഇവിടെ നിന്ന് ഒട്ടേറെ പേർ പൊലീസിനെ ഉൾപ്പെടെ ബന്ധപ്പെട്ടിരുന്നതിനെ തുടർന്നാണ് പരിശോധന നടത്തിയത്. ഇവിടെ നിന്നും നാട്ടിലെത്തിയ കാസർഗോഡ് സ്വദേശികൾക്കാണ് നാട്ടിൽ രോഗബാധ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.