അബുദാബി∙ കോവിഡ് വാക്സീനും പകർച്ചപ്പനിക്കുള്ള (ഇൻഫ്ലൂവൻസ) ഫ്ലൂ വാക്സീനും യുഎഇയിലെ എല്ലാ ഫാർമസികളിലും ഉടൻ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രാലയം അധികൃതർ അറിയിച്ചു. നിലവിൽ സർക്കാർ ആശുപത്രികളിലും തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും മാത്രമാണ് ലഭ്യമായിരുന്നത്.
ആദ്യഘട്ടത്തിൽ അബുദാബിയിലെ ഫാർമസികൾ വഴി തുടങ്ങിയ വിതരണം വൈകാതെ രാജ്യത്തെ മുഴുവൻ ഫാർമസികളിലൂടെയും ലഭ്യമാക്കുമെന്ന് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയത്തിലെ പൊതുമേഖലാ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. ഹുസൈൻ അബ്ദുൽ റഹ്മാൻ അൽറാൻഡ് പറഞ്ഞു.