ബഹ്‌റൈൻ : കോവിഡ് കേസ് കണ്ടെത്തിയതിനെ തുടർന്ന് ഒരു പള്ളികൂടി അടച്ചതായി മന്ത്രാലയം അറിയിച്ചു. ഇസ്ലാമിക നീതി ന്യായകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ആണ് സതെൺ ഗവർണറേറ്റിലെ പള്ളിക്ക് നടപടി സ്വീകരിച്ചിരിക്കുന്നത്. ഒരാച്ചത്തേക്കാണ് നടപടി. പള്ളിയും പരിസരവും അണുവിമുക്തമാകുന്ന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. കോവിഡ് വ്യാപനത്തെ തുടർന്നു അടുത്തകാലത്താണ് പള്ളികൾ അഞ്ചു നേര നമസ്കാരങ്ങൾക്കായി തുറന്നു കൊടുത്തത്. കോവിഡ് മാനദണ്ഡം പാലിച്ചാണ് പ്രവേശനം അനുവദിക്കുന്നത്.