കോവിഡ് : ഇന്ത്യക്കു ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബഹ്‌റൈൻ

ബഹ്‌റൈൻ : കോവിഡ് മഹാമാരി തീവ്രമായി ബാധിച്ച ഇന്ത്യക്കു എല്ലാ വിധ പിന്തുണയും പ്രഖ്യാപിച്ചു ബഹ്‌റൈൻ . ബഹ്‌റൈൻ വിദേശ കാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ആണ് ഇന്ത്യക്കു ഐക്യദാർഢ്യം പ്രഖ്യാപിച്ചത് . പ്രസ്താവനയിൽ ഇന്ത്യയിൽ കോവിഡ് ദുരിതം അനുഭവിക്കുന്ന കുടുംബങ്ങളോടുള്ള അനുശോചനം അറിയിച്ചു . ഇന്ത്യൻ ജനത എത്രയും വേഗം കോവിഡിൽ നിന്നും മുക്തരാകട്ടെ എന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ആശംസിച്ചു .