മസ്കത്ത്: കുഴഞ്ഞുവീണ് മരിച്ച മലപ്പുറം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. പെരിന്തൽമണ്ണ ചെറുകര സ്വദേശി ശരീഫ്(മാനുപ്പ-63) ആണ് മരിച്ചത്. വാദി കബീറിൽ ഹോട്ടൽ ജീവനക്കാരൻ ആയിരുന്നു. ബുധനാഴ്ച രാവിലെ താമസ സ്ഥലത്ത് കുഴഞ്ഞുവീണാണ് മരണം സംഭവിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. നാലുവർഷം മുമ്പാണ് ഒമാനിലെത്തിയത്. ഫാത്തിമയാണ് ഭാര്യ. നാലു മക്കളുണ്ട്