മസ്കറ്റ്: ഒമാനിൽ മരണപ്പെട്ട കണ്ണൂർ സ്വദേശിയായ യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. പുളിങ്ങോം വയക്കര ഷുഹൈബ് (24) ആണ് വ്യാഴാഴ്ച രാത്രി അൽ ഗൂബ്രയിലെ എൻ.എം.സി ആശുപത്രിയിൽ മരണപ്പെട്ടത്. ഗുരുതര കോവിഡ് ലക്ഷണങ്ങളോടെ ബുധനാഴ്ചയാണ് ഷുഹൈബിനെ എൻ.എം.സി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ബോഷറിലേക്ക് മാറ്റുകയായിരുന്നു.
ജോലി തേടി വിസിറ്റിങ് വിസയിലാണ് ഷുഹൈബ് ഒമാനിലെത്തിയത്. ഒമാനിൽ ജോലി ചെയ്യുന്ന മാതാവിന്റെ അടുത്തായിരുന്നു താമസം.മാതാവിന് ഒരാഴ് മുൻപ് പനി ഉണ്ടായിരുന്നു. ചികിത്സ തേടാൻ വൈകിയതാണ് മരണകാരണമായത് എന്നാണ് നിഗമനം.ഇതോടെ ഒമാനിൽ കോവിസ് ബാധിച്ച് മരിച്ച മലയാളി കളുടെ എണ്ണം നാലായി