ഇന്ന് പുതിയ 51 കോവിഡ് കേസുകൾ (april- 27)

മസ്​കറ്റ് : ഒമാനിൽ തിങ്കളാഴ്​ച 51 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ ബാധിതർ 2049 ആയി. രോഗ മുക്തി നേടിയവരുടെ എണ്ണം 364 ആയിട്ടുണ്ട്​. തിങ്കളാഴ്​ച രോഗം സ്​ഥിരീകരിച്ചവരിൽ 14 പേർ മാത്രമാണ്​ വിദേശികൾ. ബാക്കി 37 പേരും സ്വദേശികളാണ്​. 31 പേർ കൂടി പുതുതായി രോഗമുക്​തരായിട്ടുണ്ട്​. പുതിയ രോഗികളിൽ 15 പേരാണ്​ മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നുള്ളത്​. ഇവിടെ കോവിഡ്​ ബാധിതർ 1464 ആയി. രോഗമുക്​തരുടെ എണ്ണം 232 ആയി ഉയരുകയും ചെയ്​തു. മരിച്ച പത്തുപേരും മസ്​കത്തിൽ ചികിത്സയിലിരുന്നവരാണ്​. റുസ്താഖ് പ്രദേശത്തു 16 പേർക്ക്​ കൂടി പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചു. ഇബ്ര, നിസ്വ എന്നിവിടങ്ങളിൽ ആറു പേർക്ക്​ വീതവും സൂറിൽ അഞ്ചു പേർക്കും സോഹാറിൽ രണ്ടു പേർക്കും പുതുതായി വൈറസ്​ ബാധ സ്​ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം തിങ്കളാഴ്​ച പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. ഇതുവരെ ഒമാനിൽ ഒരു മലയാളി ഉൾപ്പെടെ പത്തുപേർ കോവിഡ്മൂലം മരണപ്പെടുകയും ചെയ്​തു.