തിരുവനന്തപുരം: സംസ്ഥാനത്ത് മലപ്പുറം ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 4 മാസം പ്രായമായ കുഞ്ഞിന്. രോഗം സ്ഥിരീകരിച്ചതോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് കുഞ്ഞ്. റെഡ് സോണിലുൾപ്പെട്ട ജില്ലയായ മലപ്പുറത്ത് പൊലീസ് കര്‍ശന പരിശോധന നടത്തുന്നുണ്ട്. പൊലീസ് നിരത്തിലിറങ്ങുന്ന ജനങ്ങളെ തടയുന്ന കൂട്ടത്തിൽ ചില ആരോഗ്യ വകുപ്പ് ജീവനക്കാരെയും തടഞ്ഞിട്ടുണ്ട്. ഇത് പാടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും വര്‍ധിക്കുന്നു, 11 പേര്‍ക്ക് കൂടി രോഗം, ചികിത്സയില്‍ 127 പേര്‍. അതേ സമയം ഇന്ന് സംസ്ഥാനത്ത് 11 പേർക്കാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. അതിൽ കണ്ണൂരിൽ ഏഴ് പേർ, കോഴിക്കോട് രണ്ട്, കോട്ടയം മലപ്പുറം ഒന്ന് വീതവുമാണ് രോഗികൾ. ഒരാളുടെ പരിശോധനാ ഫലം മാത്രമാണ് ഇന്ന് നെഗറ്റീവായത്. 437 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഇതിൽ 127 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.