മസ്കറ്റ് : ഒമാനിൽ 62 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 546 ആയി. ഇതിൽ 109 പേർ രോഗമുക്തരാവുകയും മൂന്ന് പേർ മരണപ്പെടുകയും ചെയ്തു. ശനിയാഴ്ച രോഗം സ്ഥിരീകരിച്ച 62 പേരിൽ 47 പേരും മസ്കത്ത് ഗവർണറേറ്റിൽ നിന്നുള്ളവരാണ്. ഇതോടെ മസ്കത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ 440 ആയി ഉയർന്നു. മൊത്തം 368 പേരാണ് മസ്കത്തിൽ ചികിത്സയിൽ കഴിയുന്നത്.