ഒമാനിൽ 33 പേർക്ക്​ കൂടി കോവിഡ്​; രോഗബാധിതർ 331 ആയി

മസ്​കറ്റ് : ഒമാനിൽ 33 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്​ ആകെ രോഗം സ്​ഥിരീകരിച്ചവരുടെ എണ്ണം 331 ആയി.61 പേർക്ക് പൂർണമായും രോഗം ഭേദമായിട്ടുണ്ട്. ഒമാനിൽ ഒരു ദിവസം റിപ്പോർട്ട്​ ചെയ്യുന്ന ഏറ്റവും ഉയർന്ന രോഗബാധയാണ്​ ഇന്ന് റിപ്പോർട്ട് ചെയ്തത്​. 33 കേസുകളിൽ 31ഉം തലസ്ഥാനമായ മസ്​കത്ത്​ ഗവർണറേറ്റിലാണ്​. രാജ്യത്തെ 75 ശതമാനം കോവിഡ്​ രോഗികളും മസ്​കത്ത്​ മേഖലയിലാണ്​. ഇതിൽ ഈ മേഖലയിൽ ചികിത്സയിലിരുന്ന രണ്ടുപേർ മരണപ്പെട്ടുണ്ട് .