ദോഹ :ഖത്തറില്‍ 750 പേര് കോവിഡ്-19 വിമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 61 പേരാണു സുഖപ്പെട്ടത്. അതേസമയം 623 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 7,764 എത്തി. ഒരു ദിവസത്തിനിടെ 3,445 പേരില്‍ നടത്തിയ പരിശോധനയിലാണ് 623 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 7,004 പേരാണ് ചികിത്സയില്‍ കഴിയുന്നത്. രണ്ട് സ്വദേശികളും എട്ട് പ്രവാസികളുമാണ് ഇതുവരെ കോവിഡ് ബാധിച്ച് മരണമടഞ്ഞത്. 73,457 പേരിലാണ് ഇതുവരെ കോവിഡ് പരിശോധന നടത്തിയത്.